|    Oct 23 Mon, 2017 11:51 am
FLASH NEWS

രമേശന്‍ വധശ്രമം; മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Published : 26th April 2016 | Posted By: SMR

തളിപ്പറമ്പ്: സിഐടിയു നേതാവ് തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍ തൃച്ചംബരത്തെ പട്ടേരി രമേശനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ കൂടി തളിപ്പറമ്പ് പോലിസിന്റെ പിടിയിലായി.
മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മുക്കോലയിലെ മൊട്ടച്ചി ഫൈസലി(29)നെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. 2015 നവംബര്‍ മൂന്നിന് വൈകീട്ടാണ് ടൗണില്‍ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ച കൊണ്ടു പോയി ഫറൂഖ് നഗറിലെ വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപത്ത് വച്ച് രമേശനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ മറ്റുപ്രതികളായ സാജിര്‍, റാഷിദ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
തളിപ്പറമ്പ് സിഐ വിനോദ് കുമാറാണാ കേസ് അന്വേഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക