|    Jan 18 Wed, 2017 11:34 am
FLASH NEWS

രമിത്ത് വധം: 10 പേര്‍ക്കെതിരേ കേസ്;മൃതദേഹം ഇന്നുച്ചയ്ക്ക് സംസ്‌കരിക്കും

Published : 13th October 2016 | Posted By: Abbasali tf

തലശ്ശേരി: പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ധര്‍മടം പോലിസ് കേസെടുത്തു. ബിജെപി ധര്‍മടം നിയോജക മണ്ഡലം പ്രസിഡന്റ് പി ആര്‍ രാജന്റെ പരാതിയിലാണ് നടപടി. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സൈബര്‍ സെല്ലിന്റെ സഹായവും തേടി. കൊലപാതകത്തിനു ശേഷം പ്രതികള്‍ സ്ഥലംവിട്ടിരിക്കാമെന്നാണ് പോലിസിന്റെ നിഗമനം. അതേസമയം,  രമിത്തിന്റെ മൃതദേഹം ഇന്നുച്ചയ്ക്ക് 12.30ന് ചാവശ്ശേരിയിലെ ആവട്ടിയില്‍ സംസ്‌കരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു രാവിലെ 9.30ന് ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ കൊണ്ടുവരും. മാഹിപ്പാലത്തില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഏറ്റുവാങ്ങും. തുടര്‍ന്ന് വിലാപയാത്രയായി തലശ്ശേരി (10.30), പിണറായിയിലെ രമിത്തിന്റെ വീട് (11.00) എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.നേരത്തെ കൊല്ലപ്പെട്ട പിതാവ് ഉത്തമനെ അടക്കം ചെയ്തതിനു സമീപത്താണ് രമിത്തിന്റെ മൃതദേഹം സംസ്‌കരിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക