|    Aug 19 Sat, 2017 11:56 pm
FLASH NEWS

രമിത്ത് വധം: സിപിഎം ഏരിയാ കമ്മറ്റിയംഗം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Published : 23rd November 2016 | Posted By: SMR

തലശ്ശേരി: പിണറായിയിലെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(26)നെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. സിപിഎം പിണറായി ഏരിയാ കമ്മറ്റിംയഗവും എസ്എഫ്‌ഐ നേതാവുമായ പിണറായി ചേരിക്കലിലെ അഖില്‍(25), സിപിഎം പ്രവര്‍ത്തകന്‍ പിണറായി കുമ്പള ബസാറിലെ പ്രയാഗ്(21) എന്നിവരെയാണ് തലശ്ശേരി സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പിണറായിയിലെ ചിറയില്‍ വീട്ടില്‍ ഖാദര്‍ എന്ന ജിജേഷി(32)നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ രമിത്ത് വധക്കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പിണറായിയില്‍ വച്ച് ഇന്നലെ വൈകീട്ടോടെയാണ് രണ്ട് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് കൊലയില്‍ നേരിട്ട് ബന്ധമില്ലെങ്കിലും കൊലപാതകത്തിന് നിര്‍ദേശം നല്‍കിയതും സഹായം നല്‍കിയതും ഇവരാണെന്ന് പോലിസ് പറഞ്ഞു.പിണറായി കണ്ടോത്ത് വീട്ടില്‍ ജ്യോതിഷ്(25), പിണറായി കണ്ണാടിമുക്കിലെ ശരണ്യ നിവാസില്‍ ശരത്ത്(23), പിണറായിയിലെ ചുമട്ട് തൊഴിലാളിയും സിഐടിയു പ്രവര്‍ത്തകനുമായ പിണറായി പുതിയപുരയില്‍ പി കെ അഹദ്(25), ഡിവൈഎഫ്‌ഐ എരുവട്ടി വില്ലേജ് ജോയിന്റ് സെക്രട്ടറി പിണറായി വെണ്ടുട്ടായിയിലെ കണ്ണോത്ത് വീട്ടില്‍ നിജോയ്(30) എന്നിവര്‍ റിമാന്‍ഡിലാണ്. ആറംഗസംഘം മൂന്ന് ബൈക്കുകളിലായെത്തി കൊല നടത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.തലശ്ശേരി സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12നു രാവിലെ 9.45ഓടെയാണ് രമിത്തിനെ പിണറായിയിലെ പെട്രോള്‍ ബങ്കിന് മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക