|    Aug 17 Thu, 2017 1:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രമിത്ത് വധം: പ്രതികളെ അമ്മ തിരിച്ചറിഞ്ഞു

Published : 28th October 2016 | Posted By: SMR

തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(26)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ രമത്തിന്റെ അമ്മ നാരായണി തിരിച്ചറിഞ്ഞു. ധര്‍മടം പോലിസ് സ്റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പിണറായിയിലെ പി പി അഫദ് (22), വെണ്ടുട്ടായിലെ കെ പി നിജോയ്(30) എന്നിവരെ തിരിച്ചറിഞ്ഞത്.
കേസന്വേഷണ ചുമതലയുള്ള സിഐ വേണുഗോപാലന്റെ നേതൃത്വത്തിലായിരുന്നു നടപടി. പ്രതികളെ കോടതിയില്‍നിന്നു പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തു വരുകയായിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇക്കഴിഞ്ഞ 12നു രാവിലെ 9.45ഓടെയാണ് കേസിനാസ്പദമായ സംഭവം. ഗര്‍ഭിണിയായ സഹോദരിയെ ഡോക്ടറെ കാണിച്ച ശേഷം അവരെ വീട്ടിലാക്കി മരുന്നു വാങ്ങുന്നതിനായി റോഡിലിറങ്ങിയതായിരുന്നു. മൂന്നു ബൈക്കുകളിലെത്തിയ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക