|    Nov 13 Tue, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രമണ്‍ സിങ് ഭീഷ്മാചാര്യനെ പോലെയെന്ന് മന്ത്രി

Published : 12th August 2018 | Posted By: kasim kzm

റായ്പൂര്‍: മഹാഭാരത കഥാപാത്രമായ ഭീഷ്മരോട് മുഖ്യമന്ത്രി രമണ്‍ സിങിനെ ഉപമിച്ച് ഛത്തീസ്ഗഡ് മന്ത്രി അജയ് ചന്ദ്രകാര്‍. തിരഞ്ഞെടുപ്പില്‍ സ്വന്തം വിജയവും പരാജയവും തീരുമാനിക്കാനുള്ള അവകാശം മൂന്നു തവണ മുഖ്യമന്ത്രിയായ രമണ്‍ സിങിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടിഫിന്‍ വിത്രാന്‍ യോജന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 10.83 ലക്ഷം തൊഴിലാളികള്‍ക്ക് സൗജന്യമായി ടിഫിന്‍ ബോക്‌സ് വിതരണം ചെയ്യുന്ന പദ്ധതിയാണിത്.
മഹാഭാരതത്തില്‍ ഭീഷ്മ പിതാമഹനെ തോല്‍പിക്കാന്‍ ആര്‍ക്കും ശേഷിയില്ലായിരുന്നു. എപ്പോള്‍ എങ്ങനെ മരിക്കണമെന്ന് അദ്ദേഹമാണ് തീരുമാനിച്ചത്. ഭീഷ്മ പിതാമഹനെ പോലെയാണ് രമണ്‍ സിങ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ ഇല്ലയോ എന്ന് അദ്ദേഹത്തിനേ അറിയാന്‍ കഴിയൂ-ചന്ദ്രകാര്‍ പറഞ്ഞു. അതേസമയം, ബിജെപി കൗരവസേനയില്‍ നിന്നാണ് വരുന്നതെന്ന് മന്ത്രി പറഞ്ഞതില്‍ നന്ദിയുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രമണ്‍ സിങിനെ ഭീഷ്മരോട് ഉപമിച്ചാല്‍ അവര്‍ കൗരവപക്ഷത്താണെന്നു സമ്മതിച്ചെന്നാണ് അര്‍ഥം. ചന്ദ്രകാര്‍ അത് അംഗീകരിച്ചെന്നും പ്രതിപക്ഷ നേതാവ് ടി എസ് സിങ്‌ദോ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss