|    Jan 24 Tue, 2017 6:33 am

രഥഘോഷയാത്രയ്ക്ക് നേരെ കല്ലേറ്

Published : 29th December 2015 | Posted By: SMR

ആലപ്പുഴ: 83ാമതു ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നടത്തിയ ദിവ്യജ്യോതി പ്രയാണ രഥഘോഷയാത്രയ്ക്കു നേരെ കല്ലേറ്. കല്ലേറില്‍ വാഹനത്തില്‍ സ്ഥാപിച്ച ചില്ലുകൂട് തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് കളര്‍കോട് കോമവെളിയില്‍ ശൈലേഷ് (43) എന്നയാള്‍ പിടിയിലായി. രഥഘോഷയാത്ര അംഗമായ ഗുരുധര്‍മ പ്രചാരണസഭ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുളക്കടവത്ത് അനൂപിനും പരിക്കേറ്റു.
കഴിഞ്ഞ 26ന് ഗുരുധര്‍മ പ്രചാരണസഭയുടെ നേതൃത്വത്തില്‍ കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍നിന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്ത ജ്യോതിരഥമാണ് ഇന്നലെ ആലപ്പുഴ ജില്ലയില്‍ എത്തിയത്. ജിഡിപിഎസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കളവംകോട്ടു വച്ച് സ്വീകരണം നല്‍കി.
ഉച്ചഭക്ഷണത്തിനുശേഷം ഇന്നലത്തെ സമാപനസ്ഥലമായ ഹരിപ്പാട് എരിക്കാവിലേക്കു പോവുകയായിരുന്നു. വലിയ ചുടുകാട് ഭാഗത്തുവച്ച് സൈക്കിളില്‍ എത്തിയ ശൈലേഷ് വാഹനത്തിനു നേരെ കല്ലെറിയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക