|    Nov 21 Wed, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രതീഷ് തിരൂരിലെ ഫൈസല്‍ വധക്കേസ് പ്രതി

Published : 11th November 2018 | Posted By: kasim kzm

തിരൂര്‍: കുട്ടിയുടെ ചോറൂണിന് ശബരിമലയില്‍ എത്തിയ തൃശൂര്‍ സ്വദേശിനി 52കാരി ലളിതയ്‌ക്കെതിരേ കൊലവിളി നടത്തുകയും അവരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ 14ാം പ്രതി തിരൂര്‍ ആലത്തിയൂര്‍ വടക്കേപാടം എടപ്പാപറമ്പില്‍ രതീഷ്. അടിച്ചു കൊല്ലടാ അവളെ എന്നാക്രോശിച്ചു കൊണ്ടാണ് ഇവര്‍ പാവം സ്ത്രീക്ക് നേരെ പാഞ്ഞടുത്തത്. ആര്‍എസ്എസ് കാര്യവാഹകായ ഈ 30കാരന്‍ തിരൂരിലെയും പരിസരങ്ങളിലെയും നിരവധി രാഷ്ട്രീയ സംഘര്‍ഷ കേസുകളിലെ സ്ഥിരം പ്രതി കൂടിയാണ്.
നിരവധി സിപിഎം പ്രവര്‍ത്തകരേയും എസ്ഡിപിഐ പ്രവര്‍ത്തകരേയും ആക്രമിച്ച കേസുകളിലെ മുഖ്യപ്രതിയായ ഇയാള്‍ക്കെതിരേ പത്തനംതിട്ട പോലിസ് കഴിഞ്ഞ ദിവസം ശബരിമല അക്രമവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. കൊടിഞ്ഞിയില്‍ ഇസ്‌ലാം മതം സ്വീകരിച്ച ഫൈസലിനെ കൊലപ്പെടുത്തിയ കേസിലും രതീഷ് പ്രതിയാണ്. ഈ കേസിലെ മുഖ്യപ്രതിയായിരുന്ന കൊല്ലപ്പെട്ട വിബിന് ഒളിത്താവളം ഒരുക്കിക്കൊടുക്കുകയും സംഭവ ദിവസം പോലിസ് പിടിയിലാവാതെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത കേസിലേയും പ്രതിയാണ്. ഈ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ശബരിമലയില്‍ അക്രമത്തിനായി എത്തിയത്.
മലപ്പുറം ജില്ലയിലെ സംഘപരിവാരം നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളുടെ പ്രധാന സൂത്രധാരനും അക്രമിയും ഇയാളാണെന്നാണ് പോലിസ് പറയുന്നത്. പത്തനംതിട്ട പോലിസ് കേസെടുത്ത വിവരമറിഞ്ഞതോടെ ഇയാള്‍ ഒളിവിലാണ്. ആര്‍എസ്എസിലെ സഹപ്രവ ര്‍ത്തകര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും കുട്ടനെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ശബരിമലയില്‍ രണ്ടുതവണ അക്രമം ഉണ്ടാക്കിയ കേസിലെയും ആദ്യ പ്രതിപ്പട്ടികയില്‍ തന്നെ രതീഷ് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തി പിടികൂടാനുള്ള നടപടികള്‍ പോലിസ് ആരംഭിച്ചതായി അറിയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss