|    Feb 20 Tue, 2018 3:34 am
FLASH NEWS

രണ്ട് വര്‍ഷത്തിനുള്ളില്‍ പച്ചക്കറി സ്വയംപര്യാപ്തമാക്കാന്‍ പദ്ധതി: കൃഷി മന്ത്രി

Published : 17th January 2017 | Posted By: fsq

 

മാള: കേരളത്തെ രണ്ട് വര്‍ഷം കൊണ്ട് പച്ചക്കറി ഉല്‍പ്പാദന മേഖലയില്‍ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് കൃഷി  വകുപ്പ് മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ബൃഹത് പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍  പ്രതിജ്ഞാബദ്ധമാണെന്നും ആ രംഗത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ  വെല്ലുവിളികളേയും നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും അദ്ധേഹം  പറഞ്ഞു. മാള ഗ്രാമപ്പഞ്ചായത്തിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അഷ്ടമിച്ചിറയിലെ പാണ്ടിപ്പാടം മങ്കുഴിപ്പാടം പാടശേഖരത്തില്‍ നടത്തിയ ശീതകാല പച്ചക്കറി കൃഷിയുടെ  വിളവെടുപ്പ് മഹോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അന്തരിച്ച കൃഷി  ഓഫിസര്‍ ജോര്‍ജ്  പ്രശാന്തി ന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി മാള ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ  ഭാഗങ്ങളില്‍ വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നതിന്റെ  ഉദ്ഘാടനം  എംഎല്‍എ നിര്‍വഹിച്ചു. വിട പറഞ്ഞ കൃഷി ഓഫിസര്‍ ജോര്‍ജ്  പ്രശാന്തിന്റെ സ്മരണക്കായി  പുറത്തിറക്കിയ ആല്‍ബം പ്രകാശനം  മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍ നിര്‍വഹിച്ചു. മണ്ണുത്തി ഹോട്ടികള്‍ച്ചര്‍ കാ ര്‍ഷിക  ഗവേഷണ കേന്ദ്രത്തിലെ പ്രഫ. ഡോ. സി നാരായണന്‍ കുട്ടിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി ആദരിച്ചു. ബിന്ദു ബാബു,അഡ്വ.നിര്‍മ്മല്‍ സി പാത്താടന്‍ ടിപി രവീന്ദ്രന്‍,എസ്റ്റലീറ്റ, ഷെയ്ക്ക് ബാബു ,രാധ ഭാസ്‌ക്കരന്‍, അമ്പിളി തിലകന്‍,സുനിത മനോഹരന്‍,സ്മിത ഫ്രാന്‍സിസ്,ഗൗരി ദാമോദരന്‍,ജോസഫ്  പള്ളന്‍,രജ്ഞിത് പി ചിറ്റേത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss