|    Oct 21 Sun, 2018 10:07 pm
FLASH NEWS
Home   >  National   >  

രണ്ട് വയസുകാരനെ മാതാവ് രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

Published : 27th January 2017 | Posted By: mi.ptk

woman-throws-child_

ന്യൂഡല്‍ഹി:ഭര്‍തൃമാതാപിതാക്കളുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ട യുവതി രണ്ട് വയസുകാരനായ സ്വന്തം മകനെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. സോനു ഗുപ്ത(26) എന്ന യുവതിയാണ് വീടിന്റെ രണ്ടാം നിലയിലെ പടിക്കെട്ടില്‍ നിന്ന് കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞത്. വീഴ്ച്ചയില്‍ തലയിലും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് നിതിന്‍ ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സോനുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍ ഇതുവരെ സോനു അറസ്റ്റിലായിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും വീട്ടുകാര്‍ പരാതി നല്‍കിയത് ചൊവ്വാഴ്ചയാണ്.വീട്ടില്‍ സ്ഥാപിച്ച സിസി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.സോനു ഭര്‍തൃവീട്ടുകാരോടും കുഞ്ഞിനോടും മോശമായി പെരുമാറുന്നതിന്റെ തെളിവുകള്‍ക്കായാണ് വീട്ടില്‍ സിസി ക്യാമറ സ്ഥാപിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.
സോനു ഭര്‍തൃവീട്ടുകാരുമായി വഴക്കുണ്ടാക്കുന്നതും ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് പോകുന്നതും സിസി ക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് പടിക്കെട്ടില്‍ നിന്ന് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുന്നതും ഭര്‍തൃവീട്ടുകാര്‍ കുഞ്ഞിന്റെ അടുത്തേക്ക് ഓടുന്നതും സിസിക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
തങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ സോനു സ്വത്തുമായി ബന്ധപ്പെട്ട് വഴക്കുണ്ടാക്കുകയായിരുന്നുവെന്ന് ഭര്‍തൃ മാതാവ് പറഞ്ഞു. ഇതിനിടയില്‍ കുഞ്ഞിനെ എടുത്ത് കൊണ്ട് പോകുകയായിരുന്നു. പടിക്കെട്ടിലെത്തിയ സോനു കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
സോനു കുഞ്ഞിനെ തള്ളിയിടാനുണ്ടായ കാരണം വ്യക്തമല്ലെന്നും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss