|    Aug 14 Tue, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ട് ലോക്‌സഭാ എംപിമാര്‍ അന്തരിച്ചു

Published : 18th September 2017 | Posted By: fsq

 

ജെയ്പൂര്‍/ന്യൂഡല്‍ഹി: അന്‍വാറില്‍ നിന്നുള്ള ബിജെപി എം പി മഹന്ത് ചാന്ദ്‌നാഥും(64) മുതിര്‍ന്ന ആര്‍ജെഡി നേതാവും അരാരിയ ലോക്‌സഭാ എംപിയുമായ മുഹമ്മദ് തസ്‌ലിമുദ്ദീനും (74) അന്തരിച്ചു. കാന്‍സര്‍ ബാധിതനായ ചാന്ദ്‌നാഥിന്റെ അന്ത്യം ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് ആനന്ദ്ശര്‍മ അറിയിച്ചു.അന്‍വാറില്‍ 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജിതേന്ദ്രസിങിനെ പരാജയപ്പെടുത്തിയാണു ചാന്ദ്‌നാഥ് വിജയിച്ചത്.  പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ തുടങ്ങിയവര്‍ ചാന്ദ്‌നാഥിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.  ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചെന്നൈയിലെ ആശുപത്രിയിലായിരുന്നു തസ്‌ലിമുദ്ദീന്റെ അന്ത്യം. ആഗസ്ത് 24ന് പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയ തസ്‌ലിമുദ്ദീന് പെട്ടെന്ന് അസുഖമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തസ്‌ലിമുദ്ദീന്റെ മരണത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ്, ് റബ്‌റി ദേവി, തേജസ്വി പ്രസാദ് യാദവ്, തേജ് പ്രതാപ് യാദവ തുടങ്ങിയവര്‍ തസ്‌ലിമുദ്ദീന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss