|    Sep 26 Wed, 2018 8:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Published : 25th August 2018 | Posted By: kasim kzm

പനമരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സര്‍വവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കായി പല സ്ഥലങ്ങളില്‍ നിന്നും സംഭാവനയായി എത്തിയ സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥര്‍ പിടിയിലായി. പനമരം വില്ലേജ് ഓഫിസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറായ എം പി ദിനേശന്‍, വില്ലേജ് അസിസ്റ്റന്റ് സിനീഷ് തോമസ് എന്നിവരെയാണ് പനമരം പോലിസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി തഹസില്‍ദാരുടെ പരാതിപ്രകാരമാണ് അറസ്റ്റ്. ഇരുവരെയും മാനന്തവാടി സബ്കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.
ക്യാംപിലെത്തിച്ച സ്ത്രീകളുടെ അടിവസ്ത്രങ്ങളടക്കം കടത്തിക്കൊണ്ടുപോവാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ പിടിയിലായത്. ഇരുവര്‍ക്കുമെതിരേ 351 വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴുവര്‍ഷം തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരുടെയും കാറുകളില്‍ സാധനങ്ങള്‍ കയറ്റിവയ്ക്കുന്നത് ക്യാംപിലെ അന്തേവാസികള്‍ കണ്ടിരുന്നു. പുലര്‍ച്ചെയോടെ കാറുമായി പോവാന്‍ ശ്രമിക്കുന്നതിനിടെ അന്തേവാസികള്‍ ഇവരെ തടഞ്ഞു. എന്നാല്‍, വേറെ സ്ഥലങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ തടഞ്ഞ അന്തേവാസികള്‍ തഹസില്‍ദാരെ വിവരമറിയിക്കുകയായിരുന്നു. തഹസില്‍ദാരുടെ പരാതിപ്രകാരം പനമരം പോലിസ് ഇരുവര്‍ക്കുമെതിരേ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss