|    Oct 21 Sat, 2017 10:56 pm
FLASH NEWS

രണ്ട് മിനി ലോറി ആഫ്രിക്കന്‍ മുഷി പിടികൂടി

Published : 12th August 2017 | Posted By: fsq

 

ചിറ്റൂര്‍:അനധികൃതമായി വളര്‍ത്തി കടത്താന്‍ ശ്രമിച്ച രണ്ട് മിനി ലോറി ആഫ്രിക്കന്‍മുഷി പിടികൂടി. കിഴക്കന്‍ മേഖലയിലെ മേനോന്‍പാറയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ആഫ്രിക്കന്‍ മുഷിയാണ് കൊഴിഞ്ഞാമ്പാറ എസ്‌ഐ സജീഷും സംഘവും  ഇന്നലെ രാവിലെ വടകരപതി പഞ്ചായത്തിലെ അനുപൂരില്‍ വച്ച് പിടികൂടിയത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വില്‍പന നടത്തുന്നതിനായി രണ്ട് മിനി ലോറികളിലായി കടത്താന്‍ ശ്രമിച്ച 5000 കിലോയിലധികം തൂക്കം വരുന്ന മുഷിയെയാണ് പിടിച്ചെടുത്തത്.പിന്നീട് പിടികൂടിയ വാഹനവും മല്‍സ്യത്തേയും ഫിഷറിസ് വകുപ്പിന് കൈമാറി. ഇത് നശിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ വടകരപ്പതി പഞ്ചായത്തിനെ സമീപിച്ചെങ്കിലും വളര്‍ത്തിയത് കൊഴിഞ്ഞാമ്പാറ പഞ്ചായത്താണെന്നും ഇത് നശിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും അറിയിച്ച് കൈയൊഴിയുകയായിരുന്നു. പിന്നീട് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിനെ സമീപിച്ചെങ്കിലും പിടികൂടിയത് വടകരപതിയിലാണെന്ന് കാണിച്ച് അവരും കൈവിടുകയായിരുന്നു. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനെ തുടര്‍ന്ന് പിടിച്ചെടുത്ത വാഹാനം ഇതുവരെ സംഭവസഥലത്തുനിന്നും നീക്കം ചെയാനും സാധിച്ചിട്ടില്ല. സംഭവത്തില്‍ തീരുമാനമുണ്ടാവുന്നതുവരെ വാഹനം സംരക്ഷിക്കാന്‍ പോലിസിന്റെ സഹായം ആവശ്യപ്പെടുമെന്ന് ഫിഷറീസ് വകുപ്പ് പറഞ്ഞു. ആഫ്രിക്കന്‍ മുഷിയെ പിടികൂടിയാല്‍ നശിപ്പിക്കുന്നതിനൊപ്പം  വളര്‍ത്തിയവര്‍ക്ക് പിഴയും ഈടക്കണമെന്നാണ് നിയമം. ആഫ്രിക്കന്‍ മുഷി വളര്‍ത്തുന്നതിനെതിരേ കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പോലിസ് താഹ്‌സില്‍ദാര്‍,വിലേജ്,ഫിഷറീസ് എന്നിവരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. നിരോധിച്ച മുഷിയെ പിടികൂടിയാല്‍ നശിപ്പിക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കാമെന്ന് തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളെ സമീപിച്ചത്.എന്നാല്‍ പിടികൂടിയതും വളര്‍ത്തിയതും രണ്ട് പഞ്ചായത്തുകളിലായതിനാന്‍ പഞ്ചായത്തുക്കള്‍ കൈയൊഴിഞ്ഞപ്പോള്‍  പോലിസും ഫിഷറീസും വെട്ടിലായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക