|    May 24 Wed, 2017 2:26 am
FLASH NEWS
Home   >  Pravasi  >  Gulf  >  

രണ്ട് മാസത്തേക്ക് അയക്കൂറ പിടിത്തത്തിന് വിലക്ക്

Published : 15th August 2016 | Posted By: SMR

ദോഹ: മല്‍സ്യ സംരക്ഷണത്തിന്റെ ഭാഗമായി രണ്ട് മാസത്തേക്ക് അയക്കൂറ പിടിത്തത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഒക്ടോബര്‍ 15വരെയാണ് വല ഉപയോഗിച്ച് അയക്കൂറ പിടിക്കുന്നതിന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ചൂണ്ടയിട്ട് മാത്രമേ ഇക്കാലയളവില്‍ അയക്കൂറ പിടിക്കാവൂ എന്ന് മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് ഈ രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
2012ല്‍ ജിസിസി അഗ്രികള്‍ച്ചറല്‍ കമ്മിറ്റി എടുത്ത തീരുമാനപ്രകാരമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മല്‍സ്യബന്ധന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മല്‍സ്യങ്ങളുടെ പ്രജനന കാലത്ത് അവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നടപടി.
കഴിഞ്ഞ വര്‍ഷം നിയമലംഘകരെ പിടികൂടുന്നതിന് പ്രത്യേക നിരീക്ഷണ സംഘത്തെ മന്ത്രാലയം നിയമിച്ചിരുന്നു. ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹകരണത്തോടെ ഈ ഉദ്യോഗസ്ഥര്‍ മല്‍സ്യബന്ധന ബോട്ടുകളിലും മറ്റും പരിശോധന നടത്തും. ഖത്തര്‍ തീരത്ത് മല്‍സ്യ സമ്പത്ത് കുറഞ്ഞ്  വരുന്നത് ദീര്‍ഘ കാലമായി അധികൃതര്‍ നിരീക്ഷിച്ച് വരികയാണ്. വില കൂടുന്നതിനു പുറമേ രാജ്യത്തെ ഭക്ഷ്യ സുരക്ഷയെയും ഇത് ബാധിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
മല്‍സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനു പുറമേ പ്രാദേശിക പ്രജനന കേന്ദ്രങ്ങള്‍ നിര്‍മിക്കാനും 2022വരെ പുതിയ മല്‍സ്യബന്ധന ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day