രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതിയെന്ന് പി ജെ കുര്യന്
Published : 12th November 2015 | Posted By: G.A.G
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രിമാരായ കെ.എം.മാണിക്കും കെ.ബാബുവിനും രണ്ടുനീതിയാണ് ലഭിച്ചതെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്. ഒരു മന്ത്രിസഭയില്‍ രണ്ടു മന്ത്രിമാര്‍ക്ക് രണ്ടു നീതിയെന്നത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാര്‍ കോഴ ആരോപണം തിരിച്ചടിയായെന്നും പരാജയത്തിന് ഒരു കാരണം അഴിമതിയാണെന്നും കുര്യന് കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ അഭിപ്രായപ്പെട്ടു.
ബീഫ്, വെള്ളാപ്പള്ളി തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ നിലപാടെടുക്കാത്തത്്് മതേതര വോട്ടുകള്‍ നഷ്ടമാക്കാന്‍ ഇടയാക്കിയെന്ന് നിര്‍വാഹക സമിതിയില്‍ ആക്ഷേപമുയര്‍ന്നു. സ്ഥാനാര്‍ഥികളെ ഗ്രൂപ്പ് രാഷ്ട്രീയം നോക്കി നിശ്ചയിച്ചതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.