|    May 26 Fri, 2017 5:41 am
FLASH NEWS

എട്ട് വര്‍ഷത്തിനു ശേഷം സക്കരിയ നാട്ടിലെത്തി

Published : 17th August 2016 | Posted By: Navas Ali kn

ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കോണിയത്ത് സക്കരിയ രണ്ട് ദിവസത്തെ ജാമ്യത്തില്‍ നാട്ടിലെത്തി. കര്‍ണാടക പോലീസിന്റെയും കേരള പോലീസിന്റെയും കനത്ത കാവലിലാണ് സക്കരിയ നാട്ടിലെത്തിയത്.
ജ്യേഷ്ഠന്‍ മുഹമ്മദിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി സക്കരിയക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. 2009 ഫെബ്രുവരി അഞ്ചിനാണ് 18 വയസുള്ള സക്കരിയയെ ജോലി ചെയ്തിരുന്ന കടയില്‍നിന്ന് കര്‍ണാടക പോലിസ് കൊണ്ടുപോയത്. പിന്നീട് ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. എട്ട് വര്‍ഷത്തിനു ശേഷമാണ് പിറന്നമണ്ണില്‍ സകരിയക്ക് കാലുകുത്താനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day