|    Jun 25 Mon, 2018 1:37 pm
Home   >  National   >  

രണ്ട് ദിവസത്തിനിടെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ തൂങ്ങിമരിച്ച നിലയില്‍

Published : 2nd June 2018 | Posted By: Jasmi JMI

കൊല്‍ക്കത്ത:ബംഗാളിലെ പുരുലിയ ഗ്രാമത്തിലെ ബല്‍രാംപൂരില്‍ ബിജെപി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസുള്ള ദുലാല്‍ കുമാറാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ ബിജെപി പ്രവര്‍ത്തനാണ് ഇവിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുത്ത.് നേരത്തെ മരണപെട്ടയാളെ തൃണമൂല്‍ കോണ്‍ഗ്രസ്  തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബിജെപി ആരോപിച്ചിരുന്നു.  ത്രിലോചന്‍ മഹാതോയ എന്ന പതിനെട്ടുകാരനായ ബിജെപി പ്രവര്‍ത്തകനെയാണ്  നേരത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.നാട്ടുകാര്‍ കണ്ടെത്തിയ മൃതദേഹത്തില്‍ നിന്ന് കയ്യൊപ്പില്ലാത്ത ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.18 വയസ് മാത്രമുള്ള നീ എന്തിനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ബിജെപി നിന്റെ ജീവിതം തകര്‍ക്കും എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്.ചൊവ്വാഴ്ച്ച വൈകുന്നേരം യുവാവ്  ഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തേക്ക് പോയിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നും  യുവാവിനെ തട്ടിക്കൊണ്ട് പോയാതായി സംശയമുണ്ടെന്നും സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയപ്പോള്‍ തന്നെ അന്വേഷിക്കാന്‍ തുടങ്ങിയെങ്കിലും  യുവാവിനെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പുതിയ മരണത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണവുമായി ബിജെപി രംഗത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss