|    Jul 22 Sat, 2017 8:11 am
FLASH NEWS

രണ്ട് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍കൂടി ഇന്ന് ജില്ലയില്‍

Published : 28th April 2016 | Posted By: SMR

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള രണ്ട് മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇന്ന് ജില്ലയിലെത്തും.
മോറെ ആശിഷ് മാധവറാവു ഐഎഎസ് (സെക്രട്ടറി അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗോവ), സഞ്ജയ്കുമാര്‍ ഐഎഎസ് (ജോയിന്റ് സെക്രട്ടറി, റൂറല്‍ വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ബീഹാര്‍) എന്നിവരാണ് ഇന്ന് ജില്ലയില്‍ എത്തുക. മോറെ ആശിഷ് മാധവറാവു ഇന്ന് ഉച്ചക്ക് 2.30നും, സഞ്ജയ്കുമാര്‍ വൈകുന്നേരം 6.00 നും സിവില്‍ സ്റ്റേഷനിലെത്തും. സഞ്ജയ്കുമാറിന്റെ ലെയ്‌സണ്‍ ഓഫിസറായി ടി ബിജു (എച്ച്, എസ്എസ്ടി ഇംഗ്ലീഷ് ജിഎംഎംജിഎച്ച്എസ്എസ് പാലക്കാട്, ഫോണ്‍ 9895 752113), മോറെ ആശിഷ് മാധവറാവുവിന്റെ ലെയ്‌സണ്‍ ഓഫിസറായി എം ഡി ജോസഫ ്(ജൂനിയര്‍ സൂപ്രണ്ട് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട്, ഫോണ്‍ 9447839444) എന്നിവര്‍ പ്രവര്‍ത്തിക്കും.
തിരഞ്ഞെടുപ്പു ചെലവുകള്‍ സംബന്ധമായി പരാതികളുള്ളവര്‍ക്ക് ലെയ്‌സണ്‍ ഓഫിസര്‍മാരെ വിളിക്കുകയോ നീരീക്ഷകര്‍ക്ക് നേരില്‍ പരാതി നല്‍കുകയോ ചെയ്യാവുന്നതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക