|    Mar 25 Sat, 2017 9:39 am
FLASH NEWS

രണ്ട് തവണ വോട്ട് ചെയ്തു; ബ്രഹ്മകുളത്ത് തര്‍ക്കത്തെ തുടര്‍ന്ന് വോട്ടിങ് വൈകി

Published : 17th May 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ ബ്രഹ്മകുളം എഎല്‍പി സ്‌കൂളില്‍ ഒരു വോട്ടര്‍ രണ്ടു തവണ വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വോട്ടിങ് അരമണിക്കൂറോളം തടസപ്പെട്ടു. രാവിലെ 11.30ഓടെയാണ് സംഭവം. വോട്ടര്‍ ആദ്യം വോട്ടിങ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തിയെങ്കിലും ബീപ്പ് ശബ്ദവും ലൈറ്റും തെളിഞ്ഞില്ല. ഇതേ തുടര്‍ന്ന് വീണ്ടും ബട്ടണ്‍ അമര്‍ത്താന്‍ പ്രിസൈഡിഗ് ഓഫിസര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ ഇയാള്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്തിയെന്ന ബൂത്ത് ഏജന്റുമാരുടെ പരാതിയെ തുടര്‍ന്ന് പരിശോധിച്ചതില്‍ ഒരു വോട്ട് അധികമാണെന്ന് കണ്ടെത്തി. പിന്നീട് അബദ്ധം സംഭവിച്ചതാണെന്ന ബോധ്യത്തില്‍ ബൂത്ത് ഏജന്‍ുമാര്‍ തമ്മില്‍ രമ്യതയിലെത്തുകയും 12ഓടെ വീണ്ടും വോട്ടിങ് പുനരാരംഭിക്കുകയുമായിരുന്നു.
മണലൂര്‍ നിയോജക മണ്ഡലത്തിലേക്ക് വോട്ടിങ് നടന്ന ഈ ബൂത്ത് പ്രശ്‌ന സാധ്യത ബൂത്തായാണ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്രസേനയടക്കുമുള്ളവരുടെ കനത്ത സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക