|    Mar 26 Sun, 2017 3:15 am
FLASH NEWS

രണ്ട് ട്രാഫിക് മാന്വലുകള്‍ ഖത്തറില്‍ ഉടന്‍ നടപ്പാക്കും

Published : 20th March 2017 | Posted By: fsq

 

ദോഹ: സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും ഗതാഗത കുരുക്കും ഗതാഗതം തിരിച്ചുവിടലും നിയന്ത്രിക്കുന്നതിനുമുള്ള ഭാവി പദ്ധതികളില്‍ രണ്ട്  മാര്‍ഗ നിര്‍ദേശ രേഖകള്‍ ഉടന്‍ നടപ്പാക്കും. ഖത്തര്‍ റോഡ്‌സ് ഡിസൈന്‍, ട്രാഫിക് കണ്‍ട്രോള്‍ എന്നീ മാര്‍ഗ നിര്‍ദേശങ്ങളാണ് ഗതാഗത മന്ത്രാലം നടപ്പാക്കുക. ഈ മാന്വലുകള്‍ പ്രകരാമായിരിക്കും ഇനി വരുന്ന എല്ലാ ഗതാഗത പദ്ധതികളും നടപ്പാക്കുകയെന്ന് ദര്‍ബ് അല്‍സാഇയില്‍ നടക്കുന്ന ജിസിസി ട്രാഫിക് വാരത്തില്‍ നടന്ന സിംപോസിയത്തില്‍ അധികൃതര്‍ അറിയിച്ചു.പശ്ചാത്തല സൗകര്യവും ഗതാഗതക്കുരുക്കില്‍ അതിന്റെ പ്രാധാന്യവും എന്ന വിഷയത്തിലായിരുന്നു സിംപോസിയം. മുമ്പില്ലാത്ത സാമ്പത്തിക വളര്‍ച്ചയെ തുടര്‍ന്ന് പാര്‍പ്പിട കേന്ദ്രങ്ങള്‍ അല്ലാത്തയിടങ്ങളിലൊക്കെ 24 മണിക്കൂറുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വികസന ആവശ്യം പരിഗണിച്ചുള്ള എല്ലാറ്റിലും ഈ രണ്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും. പഴയ മാനദണ്ഡങ്ങള്‍ ഖത്തര്‍ ഇപ്പോള്‍ സാക്ഷിയാകുന്ന വന്‍ സാമ്പത്തിക വളര്‍ച്ചക്ക് പര്യാപ്തമല്ലെന്ന് ഗതാഗത മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി റാശിദ് ത്വാലിബ് അല്‍നാബിത് പറഞ്ഞു. ഗതാഗത നിയന്ത്രണ ഉപകരണങ്ങളുടെ രൂപകല്‍പ്പന, ഉപയോഗം തുടങ്ങിയവക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും തത്ത്വങ്ങളും ഉള്‍പ്പെടുന്നതാണ് ഖത്തര്‍ ട്രാഫിക് കണ്‍ട്രോള്‍ മാന്വല്‍ (ക്യുടിസിഎം). നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ കാരണമായുണ്ടാകുന്ന ഗാതഗത കുരുക്കും മറ്റും പരിഹരിക്കുന്നതിന് ട്രാഫിക് വകുപ്പ് നടത്തുന്ന പരിശ്രമങ്ങളെ സിംപോസിയത്തില്‍ പങ്കെടുത്തവര്‍ എടുത്തുപറഞ്ഞു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക