|    Aug 17 Thu, 2017 11:35 am
FLASH NEWS

രണ്ട് ജില്ലകള്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം; സംഘം പിടിയില്‍

Published : 31st October 2016 | Posted By: SMR

കരുനാഗപ്പള്ളി: കൊല്ലം ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തുന്ന സംഘം കരുനാഗപ്പള്ളി പോലിസിന്റെ പിടിയിലായി. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സുരേന്ദ്ര മംഗലത്ത് നിഥിന്‍ (18), മരുതൂര്‍കുളങ്ങര തെക്ക് കല്ലുംമൂട്ടില്‍ വിട്ടില്‍ അഖില്‍ (18), മരുതൂര്‍കുളങ്ങര തെക്ക് വളാലില്‍ കോട്ടയ്ക്കകത്ത് നിഥിന്‍ കൃഷ്ണന്‍ (18),  ആദിനാട് തെക്ക് വയലില്‍ കണ്ടത്തില്‍ രഞ്ചു എന്ന രാജേഷ് (26), പ്രായപൂര്‍ത്തിയാവാത്ത മൂന്ന് കുട്ടികള്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 14 ന്യൂ ജനറേഷന്‍ ബൈക്കുകള്‍ പോലിസ് കണ്ടെത്തി. കൊല്ലം ആലപ്പുഴ ജില്ലകളിലെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നും മോഷണം പോയവയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.രാത്രി കാലങ്ങളില്‍ സംഘാംഗങ്ങള്‍ ബൈക്കുകളില്‍ കറങ്ങി വീടുകളിലെ പോര്‍ച്ചുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇരിക്കുന്ന ബൈക്കുകള്‍ കണ്ടെത്തി മോഷ്ടിച്ചെടുക്കുകയാണ് ഇവരുടെ രീതി. വ്യാജ താക്കോലുപയോഗിച്ചും പൂട്ടുകള്‍ തല്ലിപ്പൊളിച്ചുമാണ് ബൈക്ക് സ്റ്റാര്‍ട്ടാക്കി കടത്തുന്നത്. സ്റ്റാര്‍ട്ടാവാത്തവ പെട്രോള്‍ തീര്‍ന്നു എന്ന വ്യാജേന കെട്ടിവലിച്ചു കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ മെക്കാനിക്കായ രാജേഷിന്റെ നേതൃത്വത്തില്‍ രൂപമാറ്റം വരുത്തി വില്‍ക്കുകയായിരുന്നു പതിവ്. വിറ്റ് കിട്ടുന്ന പണം സംഘം കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വാങ്ങാനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചു വന്നത്.കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ ഡോ: സതീഷ് ബിനോ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കരുനാഗപ്പള്ളി എസിപി എസ് ശിവപ്രസാദ്, സിഐ എം. അനില്‍കുമാര്‍, എസ്‌ഐപി രാജേഷ്, അഡി: എസ്‌ഐ രമേശന്‍, മോഹന്‍, എഎസ്‌ഐ മാരായ പ്രസന്നകുമാര്‍, രാധാകൃഷ്ണപിള്ള, നിക്‌സണ്‍, സീനിയര്‍ സിപിഒമാരായ രാജേഷ്, നന്ദകുമാര്‍, ഉത്തരക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി ഇന്ന് റിമാന്‍ഡ് ചെയ്യും. സംഘത്തില്‍ പെട്ട കൂടുതല്‍ പേര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക