|    Jan 21 Sat, 2017 11:04 pm
FLASH NEWS

രണ്ട് ചെക്ക്‌പോസ്റ്റുകളിലും ലബോറട്ടറികള്‍ സജീവം

Published : 8th September 2016 | Posted By: SMR

പാലക്കാട്: ഓണത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നുളള മായം കലര്‍ന്നതും, നിര്‍ദ്ദിഷ്ട ഗുണനിലവാരം ഇല്ലാത്തതുമായ പാല്‍ എത്തുന്നത് തടയുവാന്‍ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാളയാര്‍, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക പാല്‍ പരിശോധന ലബോറട്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലബോറട്ടറികളിലെ പാല്‍ പരിശോധന ഈ മാസം 13 വരെ തുടരും.  വാളയാറില്‍ ചന്ദ്രാപുരത്തെ താല്‍ക്കാലിക കെട്ടിടത്തിലും മീനാക്ഷിപുരത്തെ വാണിജ്യനികുതി ചെക്ക്‌പോസ്റ്റിലുമാണ് ലാബ് ഒരുക്കിയിട്ടുള്ളത്. പരിശോധന ഫലങ്ങള്‍ അപ്പോള്‍ തന്നെ ഓണ്‍ലൈനായി എന്‍ട്രി ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പത്ത് മിനിറ്റ് കൊണ്ട് പരിശോധന ഫലം ലഭ്യമാവും. പാലക്കാടിന്റെ വിപണിയില്‍ ലഭ്യമാവുന്ന വിവിധയിനം പാലുകളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് സിവില്‍ സ്റ്റേഷനില്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററും സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പാല്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാണ്. അഡള്‍ട്ടറന്റ്‌സ്, ന്യൂട്രലൈസേഴ്‌സ്, പ്രിസര്‍വേറ്റീവ്‌സ് എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലാബില്‍ സജ്ജമാണ്. ഇതിനുപുറമെ പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ഥങ്ങള്‍ പരിശോധിക്കുന്നതിനും സൗകര്യമുണ്ട്. പരിശോധനയ്ക്കായി ക്ഷീരവികസന വകുപ്പിന്റെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 50 ജീവനക്കാരെ വാളയാര്‍, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളില്‍ നിയോഗിച്ചിട്ടുണ്ട്. ഏഴ് പേരടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ചെക്ക്‌പോസ്റ്റില്‍ ഉണ്ടായിരിയ്ക്കും. ക്ഷീരവികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍, വി പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പാല്‍ പരിശോധന. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍, 9447867975, 9446467244. ലബോറട്ടറികളുടെ ഉദ്ഘാടനം പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ശിവകാമി നിര്‍വ്വഹിച്ചു. വാളയാര്‍ ചെക്ക്‌പോസ്റ്റിന് സമീപം നടന്ന ചടങ്ങില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം വി സി ഉദയകുമാര്‍, പുതുശ്ശേരി പഞ്ചായത്ത് അംഗം എം റാഫി, വാളയാര്‍ ആപ്‌കോസ് പ്രസിഡന്റ് ആര്‍ ചിന്നദുരൈ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി സുരേഷ്‌കുമാര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ ജെ എസ് ജയസുജീഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ അനുപമ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക