|    Feb 23 Thu, 2017 11:13 am
FLASH NEWS

രണ്ട് ചാനലുകള്‍ക്കു കൂടി വിലക്ക്

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: എന്‍ഡിടിവി ഇന്ത്യക്ക് പിന്നാലെ രാജ്യത്തെ മറ്റു രണ്ട് പ്രാദേശിക ടിവി ചാനലുകള്‍ക്കു കൂടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കൂച്ചുവിലങ്ങ്. അസം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് ടൈം അസം, കെയര്‍ വേള്‍ഡ് ടിവി ചാനല്‍ എന്നിവയ്ക്കാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മന്ത്രിതല സമിതി വിലക്കേര്‍പ്പെടുത്തിയത്.
സംപ്രേഷണ മാര്‍ഗനിര്‍ദേശങ്ങള്‍ നിരവധി തവണ ലംഘിച്ചതായി ചൂണ്ടിക്കാട്ടി ന്യൂസ് ടൈം അസം ഈ മാസം ഒമ്പതിനും ആക്ഷേപാര്‍ഹമായ ഉള്ളടക്കത്തിന്റെ പേരില്‍ കെയര്‍ വേള്‍ഡ് ടിവി ചാനല്‍ ഒമ്പതു മുതല്‍ തുടര്‍ച്ചയായ ഏഴുദിവസവും സംപ്രേഷണം നിര്‍ത്തിവയ്ക്കാനാണ് മന്ത്രാലയ ഉത്തരവ്. മര്‍ദനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നാണ് ന്യൂസ് ടൈം അസമിനെതിരേയുള്ള ആരോപണം. 2013 ഒക്ടോബറില്‍ ചാനലിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും  ഖേദം പ്രകടിപ്പിക്കാന്‍  തയ്യാറാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിലക്കെന്ന് ഉത്തരവില്‍ പറയുന്നു. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയതിനും മൃതദേഹങ്ങളുടെ ഭീതിദമായ ദൃശ്യങ്ങള്‍ കാണിച്ചതിനും ഈ ചാനലിനെതിരേ പരാതിയുണ്ടായിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണം റിപോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടെന്ന് ആരോപിച്ച് ഹിന്ദി ചാനലായ എന്‍ഡിടിവി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരുദിവസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക