|    May 30 Tue, 2017 6:40 pm
FLASH NEWS

രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

Published : 28th July 2016 | Posted By: SMR

കാസര്‍കോട്: നഗരത്തില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഒരാള്‍ രക്ഷപ്പെട്ടു. മധൂര്‍ കോട്ടക്കണി ഹൗസ് നീര്‍ച്ചാല്‍ റോഡിലെ ശിഹാബ് (26), സലീം (23) എന്നിവരെയാണ് കാസര്‍കോട് സിഐ എം പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏരിയാല്‍ പാലത്തിന് സമീപം സിഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്.
രക്ഷപ്പെട്ടത് കുഡ്‌ലു സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day