|    Jun 23 Sat, 2018 5:40 am
FLASH NEWS

രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

Published : 5th February 2018 | Posted By: kasim kzm

കയ്പമംഗലം: തൃപ്രയാറില്‍ രണ്ട് കിലോ കഞ്ചാവുമായി 2 യുവാക്കളെ വാടാനപ്പള്ളി എക്‌സൈസ് സംഘം പിടികൂടി. കഴിമ്പ്രം സ്വദേശികളായ പുന്നപ്പുള്ളി ധനീഷ്, പള്ളത്ത് അഖില്‍, എന്നിവരെയാണ് എക്‌സൈസ് സിഐ എസ് കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി വി റാഫേലിന്റെ ഷാഡോ എക്‌സൈസ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ പ്രതികള്‍ പിടിയിലായത്. തൃപ്രയാര്‍ ബസ്സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ ഹരിനന്ദന്‍, പ്രിവന്റീവ് ഓഫീസര്‍ പി വി ബെന്നി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, കെ വി രാജേഷ്, ജെയ്‌സണ്‍ ദേവസ്സി, വി ജി ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss