|    Oct 17 Tue, 2017 9:39 am
Home   >  Todays Paper  >  Page 1  >  

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മോശം പ്രകടനം കാഴ്ചവച്ചുവെന്ന് ആരോപിച്ച് ഛത്തീസ്ഗഡിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. 2000 ബാച്ച് ഐപിഎസ് ഓഫിസര്‍ എ എം ജൂറി, 2002 ബാച്ചുകാരനായ കെ സി അഗര്‍വാള്‍ എന്നിവരെയാണ് സര്‍വീസില്‍നിന്ന് നീക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. ജനുവരിയില്‍ മറ്റു രണ്ട് ഐപിഎസ് ഓഫിസര്‍മാരെയും ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക