|    Oct 17 Tue, 2017 1:38 pm

രണ്ട് അപകടങ്ങളിലായി നാലുപേര്‍ക്കു പരിക്ക്

Published : 16th November 2016 | Posted By: SMR

കായംകുളം:  ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ജങ്ഷനില്‍ രണ്ട് അപകടങ്ങളിലായി നാലുപേര്‍ക്ക് പരിക്ക്.ഇന്നലെ രാവിലെ ഏഴരയോടെ സ്‌കൂട്ടറും കെഎസ്ആര്‍ടിസി എക്‌സ്പ്രസ്സും കൂട്ടിയിച്ച് കറ്റാനം ഭരണിക്കാവ് സത്യാഭവനം ശങ്കരന്‍(73),ഭാര്യ സൗദാമിനി (63)എന്നിവര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരത്തുനിന്നും വരികകയായിരുന്ന എക്‌സ്പ്രസ് ബസ് ദേശീയപാതയില്‍ നിന്നും  കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നില്‍ പോയ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ താലൂക്കാശുപത്രിയലും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഒഎന്‍കെ ജങ്ഷനിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഇവര്‍. തുടര്‍ന്ന് എട്ടരയോടെ സ്‌കൂട്ടറിലെത്തിയ പുതുപ്പള്ളി വടക്കേആഞ്ഞിലിമൂട് കുന്നയ്യത്ത് തറയില്‍ അശ്വതി (29) ദേശീയപാത മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓച്ചിറ ഭാഗത്തേക്കു പോകുകയായിരുന്ന ആതിനാട് പറങ്കാമൂട്ടില്‍ ഗോപി സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റു.ഇവര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക