|    Jul 18 Wed, 2018 8:18 pm
FLASH NEWS

രണ്ട്് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

വടകര: രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ വടകര എക്‌സൈസ് സംഘം പിടികൂടി. തലശേരി താലൂക്കില്‍ കൊടുവള്ളിയിലെ മുണ്ടാണ്ടി പറമ്പില്‍ റെമിന്‍(28)നെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ പരിശോധനയില്‍ ഇയാളുടെ കയ്യില്‍ നിന്നും താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. കണ്ണൂക്കര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് പിടികൂടിയ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടിലും കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തലശേരി സ്വദേശിയാണെങ്കില്‍ ഇയാള്‍ കണ്ണൂക്കരയിലെ കറുവാഞ്ചേരി ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്. ബാംഗ്ലൂരില്‍ ബേക്കറിയില്‍ ജോലി ചെയ്തിരുന്ന റെമിന്‍ ഈ അടുത്തകാലത്തായി ഇടക്കിടെ നാട്ടില്‍ വരാറുണ്ടായിരുന്നു. പിടിച്ചെടുത്ത കഞ്ചാവ് തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും വാങ്ങിയതാണെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞതായി അധികൃതര്‍ പറഞ്ഞു. പതിനയ്യായിരം രൂപയ്ക്ക് വാങ്ങിയ സാധനം മുപ്പതിനായിരം രൂപയ്ക്ക് വില്‍പന നടത്താനായിരുന്നു പ്രതി തീരുമാനിച്ചത്. എന്നാല്‍ മാര്‍ക്കറ്റില്‍ ചില്ലറായി വില്‍ക്കുകയാണെങ്കില്‍ ഒരു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്ത കഞ്ചാവിന് ലഭിക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എക്‌സൈസ് പ്രസന്റീവ് ഒഫീസര്‍ കെ ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍എസ് സുധീഷ്, കെഎന്‍ ഷൈജു, ജിജു, കെഎന്‍ ഉനൈസ്, എന്‍എം പുഷ്പരാജന്‍ എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss