|    Oct 18 Thu, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കി

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവിലൂടെ എംബിബിഎസിനുള്ള താല്‍ക്കാലിക പ്രവേശനാനുമതി നേടിയ രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനം സുപ്രിംകോടതി റദ്ദാക്കി. അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ്, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങളുടെ പ്രവേശനമാണ് റദ്ദാക്കിയത്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് താല്‍ക്കാലിക പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഈ മൂന്നു കോളജുകളിലെയും അഡ്മിഷനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഹൈക്കോടതി നടപടി ജുഡീഷ്യല്‍ ചട്ടങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഈ കോളജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. നേരത്തേ, മൂന്നു കോളജുകളിലെയും പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരേ സ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചാണ് താല്‍ക്കാലിക പ്രവേശനാനുമതി നേടിയിരുന്നത്. ഹൈക്കോടതി ഉത്തരവിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹരജിയുമായി കോടതിയെ സമീപിക്കാം  അതേസമയം, എംബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരേ തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ റിട്ട് ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss