|    Jan 24 Tue, 2017 2:57 pm
FLASH NEWS

രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കും

Published : 4th September 2016 | Posted By: SMR

തിരുവനന്തപുരം: ലോധ കമ്മിറ്റി ശുപാര്‍ശപ്രകാരം അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ച സംസ്ഥാനത്തെ രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കാന്‍ ആരോഗ്യസര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സല്‍ തീരുമാനം. വര്‍ക്കല എസ്ആര്‍, പാലക്കാട് കേരള മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കാനാണ് ഇന്നലെ ചേര്‍ന്ന സ്റ്റാന്‍ഡിങ് കൗണ്‍സല്‍ തീരുമാനിച്ചത്.
എസ്ആര്‍, കേരള മെഡിക്ക ല്‍ കോളജുകള്‍ക്ക് 2016- 17 വര്‍ഷത്തില്‍ അഡ്മിഷന്‍ നടത്താനാണ് ലോധ കമ്മിറ്റി ശുപാര്‍ശ നല്‍കിയത്. അഡ്മിഷന്‍ നടപടികളുമായി ഇരുകോളജുകളും മുന്നോട്ടുപോയി. എന്നാല്‍, ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരമില്ലാതെയാണ് അഡ്മിഷന്‍ നടപടികള്‍ മുന്നോട്ടുനീങ്ങൂന്നതെന്നു സ്റ്റാന്‍ഡിങ് കൗണ്‍സല്‍ വിലയിരുത്തി. അംഗീകാരത്തിന് നിയമപ്രകാരമുള്ള അപേക്ഷപോലും നല്‍കിയിട്ടില്ലെന്നും അതിനാല്‍ അംഗീകാരം നല്‍കേണ്ടതില്ലെന്നും 10 ലക്ഷംരൂപ വീതം കോളജുകള്‍ക്കു പിഴയീടാക്കാനും യോഗം തീരുമാനിച്ചു. മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ അംഗീകാരം നിഷേധിച്ചിരുന്ന തൊടുപുഴ അല്‍ അസര്‍, പത്തനംതിട്ട മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ഉപാധികളോടെ അംഗീകാരം നല്‍കും.
10 ലക്ഷംരൂപ വീതം പിഴ ഈടാക്കുന്നതോടൊപ്പം ഇരുകോളജുകളിലും മൂന്നുമാസത്തിനുള്ളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തും. പരിശോധനയില്‍ വീണ്ടും സൗകര്യങ്ങളില്ലെന്നു കണ്ടെത്തിയാല്‍ കര്‍ശനനടപടി കൈക്കൊള്ളാനാണ് തീരുമാനം. അല്‍ അസറില്‍ 150 സീറ്റും മൗണ്ട് സിയോണില്‍ 100 സീറ്റുമാണുള്ളത്. സര്‍വകലാശാല അനുമതിയില്ലാതെ പിജി സീറ്റി ല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച പാലക്കാട് കരുണ മെഡിക്കല്‍ കോളജിനും 10 ലക്ഷംരൂപ പിഴയിട്ടു. കോളജില്‍നിന്നും സത്യവാങ്മൂലം വാങ്ങിയശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും. സര്‍ക്കാരുമായുള്ള ധാരണയെത്തുടര്‍ന്ന് ഈ വര്‍ഷം സ്വാശ്രയ കോളജുകളില്‍നിന്നും പകുതി സീറ്റു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് സെക്രട്ടറി അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക