|    Jan 23 Mon, 2017 8:33 pm
FLASH NEWS

രണ്ടു വര്‍ഷത്തിനു ശേഷം ഇറാഖിലെ ഖയ്യാരയില്‍ യുഎന്‍ സഹായമെത്തി

Published : 7th September 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖില്‍ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന ഖയ്യാരയില്‍ രണ്ടു വര്‍ഷത്തെ ദുരിതജീവിതത്തിനു ശേഷം പ്രദേശവാസികള്‍ക്കു സഹായവുമായി യുഎന്‍ സംഘമെത്തി. 30,000ഓളം പേരാണിവിടെ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. ഐഎസിനെ മേഖലയില്‍ നിന്നു തുരത്തിയ ശേഷമാണ് യുഎന്‍ സംഘമെത്തിയത്.
ഖയ്യാരയിലേക്കു പ്രവേശിക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സാധിച്ചിരുന്നില്ലെന്ന് ഡബ്ല്യുഎഫ്പി പ്രസ്താവനയില്‍ അറിയിച്ചു. കാരക്ക, പയറുവര്‍ഗങ്ങള്‍, ടിന്നിലടച്ച ഭക്ഷണം, അരി, ധാന്യപ്പൊടികള്‍, പച്ചക്കറികള്‍, എണ്ണ തുടങ്ങി ഒരുമാസത്തേക്കുള്ള ഭക്ഷണപദാര്‍ഥങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത്. ഐഎസ് അധീനതയിലായിരുന്ന പ്രദേശത്തെ എണ്ണനിലയങ്ങളും കച്ചവടകേന്ദ്രങ്ങളും പൂര്‍ണമായും തകര്‍ക്കപ്പെട്ടു.
ഭക്ഷ്യശേഖരങ്ങളെല്ലാം ആക്രമണത്തില്‍ തകര്‍ന്നു. ഇത്തവണത്തെ വിളവെടുപ്പില്‍ ലഭിച്ച ഗോതമ്പു മാത്രമാണു തങ്ങള്‍ക്കുപയോഗിക്കാന്‍ സാധിച്ചതെന്നു പ്രദേശവാസികള്‍ പറയുന്നു. ശുദ്ധമായ കുടിവെള്ളവും വൈദ്യുതിയും മരുന്നുകളും ഇവര്‍ക്കു തികച്ചും അപ്രാപ്യമാണെന്ന് യുഎന്‍ സംഘം വിലയിരുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക