|    Jun 25 Mon, 2018 3:46 pm
Home   >  Todays Paper  >  page 10  >  

രണ്ടു വര്‍ഷത്തിനകം ഉപയോഗശൂന്യമായ കുളങ്ങള്‍ ജലസംഭരണികളാക്കി പ്രവര്‍ത്തനക്ഷമമാക്കും: മന്ത്രി

Published : 9th January 2017 | Posted By: fsq

തൃശൂര്‍: മണ്ണും ജലവും പുണ്യസങ്കേതങ്ങളേക്കാളേറെ പരിപാവനതയോടെ സംരക്ഷിക്കണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ ചാലുകളും തോടുകളും മാത്രമല്ല അടുത്തഘട്ടത്തില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന കുളങ്ങളും ചിറകളും നവീകരിച്ച് രണ്ട് വര്‍ഷത്തിനകം ഉപയോഗക്ഷമമാക്കുന്നതിനും നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടെ നടപ്പാക്കുന്ന ഗ്രാമീണ അടിസ്ഥാന വികസന പദ്ധതിയില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.മണ്ണുപര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നടപ്പാക്കുന്ന 49.61 കോടി രൂപയുടെ 31 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം വില്ലടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ മണ്ണു ഭൂവിഭവ റിപോര്‍ട്ടിന്റെ പ്രകാശനവും കേന്ദ്രാവിഷ്‌കൃത സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിപ്രകാരം മുളംകുന്നത്തുകാവ് ഗ്രാമപ്പഞ്ചായത്തിലെ  കര്‍ഷകര്‍ക്കായി തയ്യാറാക്കിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണവും നടത്തി.  മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷമാരായ അജിത വിജയന്‍ (വികസനം), എം ആര്‍ റോസിലി (നഗരാസൂത്രണം), ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്നിജോസ്, പ്രതിപക്ഷനേതാവ് അഡ്വ. എം കെ മുകുന്ദന്‍, കൗണ്‍സിലര്‍ ശാന്ത അപ്പു സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss