|    Oct 18 Wed, 2017 8:21 pm
FLASH NEWS

രണ്ടു വര്‍ഷത്തിനകം ഇസ്‌ലാമിക് ബാങ്കിങ് സമ്പ്രദായം നടപ്പാക്കും: മന്ത്രി തോമസ് ഐസക്

Published : 20th August 2016 | Posted By: SMR

കുന്ദമംഗലം: ഊഹക്കച്ചവടത്തിലൂടെ പെട്ടെന്ന് ലാഭമുണ്ടാക്കാന്‍ തുനിഞ്ഞതാണ് 2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ നിമിത്തമെന്നും പലിശരഹിതമായ മാര്‍ഗത്തില്‍ വിജയകരമായി നടന്നുവരുന്ന ഇസ്‌ലാമിക ബാങ്കുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ മാന്ദ്യകാലത്തെ സാമ്പത്തിക ചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാമ്പത്തിക വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഗള്‍ഫില്‍ നിന്നാണ് വരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗള്‍ഫില്‍ നിന്ന് വരുന്ന പണത്തിന്റെ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്. ഗള്‍ഫില്‍ സാമ്പത്തിക മാന്ദ്യം കേരളീയ സാമ്പത്തിക ഘടനക്കും വെല്ലുവിളിയാണ്. ഇസ്‌ലാമിക ബാങ്കുകള്‍ രണ്ട് വര്‍ഷത്തിനകം സ്ഥാപിക്കാന്‍ ശ്രമിക്കും-ഡോ. തോമസ് ഐസക്ക് പറഞ്ഞു. പ്രഭാഷണ ശേഷം വിദ്യാര്‍ഥികളുമായി സംവദിച്ച മന്ത്രി താന്‍ നടപ്പിലാക്കിയ ആലപ്പുഴ മോഡല്‍ വികസനത്തെ പറ്റിയും മാലിന്യ വിമുക്ത കേരളത്തിന് വിദ്യാര്‍ഥികള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളെപ്പറ്റിയും വിശദീകരിച്ചു.മര്‍കസിന് കീഴില്‍ പുതുതായി നിര്‍മിക്കുന്ന എംബിഎ കോളജിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മര്‍കസ് പദ്ധതികള്‍ പരിചയപ്പെടുത്തി സംസാരിച്ചു. പി ടി എ റഹീം എംഎല്‍എ, പ്രഫ. എ പി അബ്ദുല്‍ വഹാബ്, ഡോ. അബ്ദുസ്സലാം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി സി ഇബ്രാഹീം മാസ്റ്റര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക