|    Jul 26 Wed, 2017 6:25 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ ബാലന്റെ അസ്ഥികൂടം കണ്ടെത്തി; സിംലയില്‍ പ്രതിഷേധം

Published : 24th August 2016 | Posted By: SMR

സിംല: രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരന്റെ അസ്ഥികൂടം കണ്ടെത്തിയത് സിംലയില്‍ പ്രതിഷേധത്തിനു കാരണമായി. കേസിലെ പ്രതികള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പോലിസ് അനാസ്ഥ കാണിച്ചുവെന്നാരോപിച്ചു വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു.
യുഗ് എന്ന നാലു വയസ്സുകാരനെ 2014 ജൂണ്‍ 14നാണു തട്ടിക്കൊണ്ടുപോയത്. മുനിസിപ്പല്‍ കോര്‍പറേഷന്റെ വാട്ടര്‍ ടാങ്കില്‍ നിന്നാണു കുട്ടിയുടെ അസ്ഥികൂടം സിഐഡി കണ്ടെടുത്തത്. കേസിലെ മുഖ്യപ്രതി വിക്രാന്ത് ബക്ഷിയെ ചോദ്യംചെയ്തപ്പോഴാണു കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചത്. കേസിലെ മറ്റു പ്രതികളായ ചന്ദര്‍ശര്‍മ, തജേന്ദര്‍ സിങ് എന്നിവര്‍ നേരത്തെ ജാമ്യത്തിലിറങ്ങിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എട്ടു ദിവസത്തിനു ശേഷമാണ് കൊലപ്പെടുത്തിയതെന്ന് യുഗിന്റെ അമ്മാവന്‍  പറഞ്ഞു. അപഹര്‍ത്താക്കള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട ഉടനെ പോലിസ് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്നു വ്യാപാരികള്‍ പറഞ്ഞു.
ജനം വിധാന്‍സഭയ്ക്കു പുറത്തു ധര്‍ണ നടത്തി. പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നും കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക