|    Dec 14 Fri, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

Published : 19th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത ശേഷം റെയില്‍വേ ട്രാക്കിനരികില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ മയക്കുമരുന്നിന് അടിമയായ 24കാരനെ പോലിസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ കോട്ട്‌വാലിയിലെ റോഡരികില്‍ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ വെള്ളിയാഴ്ച രാത്രി പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലിസില്‍ പരാതി നല്‍കി. പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ മറ്റൊരു പോലിസ് സംഘമാണ് രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ അമ്മ തിരിച്ചറിഞ്ഞു. ശസ്ത്രക്രിയക്ക് വിധേയയായ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി പോലിസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് പ്രതിയെ തിരിച്ചറിഞ്ഞു. തെരുവിലുള്ളവര്‍ പതിവായി ഭക്ഷണം കഴിക്കാറുള്ള ക്ഷേത്രങ്ങളിലും ഗുരുദ്വാരയിലും പോലിസ് അന്നദാനം സംഘടിപ്പിച്ചു. അതുവഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നു മാസം മുമ്പ് മോഷണം നടത്തിയ കേസില്‍ പ്രതിയെ പോലിസ് പിടികൂടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss