|    Jul 20 Fri, 2018 8:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടു വയസ്സുകാരന്റെ കൊലപാതകം : റയാന്‍ ഗ്രൂപ്പ് ചെയര്‍മാനും എംഡിക്കും മുന്‍കൂര്‍ ജാമ്യം

Published : 13th September 2017 | Posted By: fsq

 

മുംബൈ: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഏഴു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ ഉടമകളായ ചെയര്‍മാന്‍ റയാന്‍ അസ്റ്റിന്‍ പിന്റോയ്ക്കും (73) മാനേജിങ് ഡയറക്ടര്‍ ഗ്രെയ്‌സ് പിന്റോ (62) എന്നിവര്‍ മുന്‍കൂര്‍ ജാമ്യം നേടി. അറസ്റ്റില്‍ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍, ഇവരുടെ മകനും കമ്പനി സിഇഒയുമായ റയാന്‍ പിന്റോയുടെ ജാമ്യാപേക്ഷ പിരഗണനയിലാണെന്നും ജാമ്യ നടപടികള്‍ പുരോഗമിക്കുയാണെന്നും കോടതി വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് മുന്നില്‍ ഹാജരായ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറസ്റ്റ് ഒരു ദിവസത്തേക്ക് കൂടി നീട്ടിവച്ചു.ഇയാള്‍ക്ക് വേണ്ടി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ അരുണ കമ്മത്ത് പൈ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന റിപോര്‍ട്ടുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കാളിയായ ഡോക്ടര്‍ തള്ളി. കുട്ടിയുടെ കഴുത്തില്‍ കത്തികൊണ്ടേറ്റ രണ്ടു മുറിവുകള്‍ ഉണ്ടായിരുന്നതായും ലൈംഗിക പീഢനം നടന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും ഡോ. ദീപക് മേത്തൂര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss