|    Oct 22 Mon, 2018 4:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രണ്ടു മാവോവാദി നേതാക്കള്‍ അറസ്റ്റില്‍

Published : 25th September 2017 | Posted By: fsq

 

റായ്പൂര്‍/ അഹ്മദാബാദ്: ചത്തീസ്ഗഡിലും തെലുങ്കാനയിലുമായി രണ്ട് മാവോവാദി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ തലയ്ക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട നേതാവ് സന്തിലസാം (28) ആണ് അറസ്റ്റിലായത്. ഗുജറാത്തില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശ്രീരാമലു ശ്രീനിവാസനെയാണ് തെലുങ്കാനയിലെ ഹൈദരാബാദില്‍  വച്ച് ഗുജറാത്ത് എടിഎസ് പിടികൂടിയത്. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ വച്ചാണ് സന്തില പിടിയിലായത്. 22 അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട പിടികിട്ടാപ്പുള്ളിയാണ് സന്തിലയയെന്ന് പോലിസ് പറഞ്ഞു. 60കാരനായ ശ്രീനിവാസ് സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാന്‍ ദക്ഷിണ ഗുജറാത്തിലും ഉത്തര മഹാരാഷ്ട്രയിലും ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും പ്രേരിപ്പിച്ചുവെന്ന് എടിഎസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 2003ല്‍ അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ശ്രീനിവാസിനെ അറസ്റ്റ് ചെയ്തിരുന്നു. 2011ല്‍ ഒഡീഷയിലെ ജില്ലാകലക്ടറെ മോചിപ്പിക്കുന്നതിന് പകരമായി ശ്രീനിവാസിനെ വിട്ടയക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss