|    Oct 18 Thu, 2018 8:10 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രണ്ടു പാക് പൗരന്‍മാര്‍ അറസ്റ്റില്‍

Published : 7th September 2017 | Posted By: fsq

 

കച്ച്: ഗുജറാത്ത് തീരക്കടലില്‍ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) രണ്ടു പാകിസ്താന്‍ പൗരന്‍മാരെ പിടികൂടി. മൂന്നു ബോട്ടുകളും പിടികൂടിയിട്ടുണ്ട്. അറബിക്കടലില്‍ കച്ച് തീരത്തെ ഹരാമി നല്ലയില്‍ വച്ചാണ് അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തത്. ബിഎസ്എഫിന്റെ പട്രോളിങിനിടയിലാണ് ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അഞ്ചു പാകിസ്താന്‍ പൗരന്‍മാര്‍ രക്ഷപ്പെട്ടു. മേഖലയില്‍ അതിര്‍ത്തി രക്ഷാസേന സൈനികനീക്കം ശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത ബോട്ടുകളില്‍ നിന്ന് മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss