|    Oct 18 Thu, 2018 7:58 pm
FLASH NEWS

രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും കുറ്റിയാടിയിലെ കുട്ടികളുടെ പാര്‍ക്ക് യാഥാര്‍ഥ്യമായില്ല

Published : 25th September 2017 | Posted By: fsq

 

കുറ്റിയാടി: നിര്‍മ്മാണം തുടങ്ങി രണ്ടുപതിറ്റാണ്ട്— കഴിഞ്ഞിട്ടും കുറ്റിയാടിയിലെ കുട്ടികളുടെ പാര്‍ക്ക്— യാഥാര്‍ഥ്യമായില്ല. നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇരുമ്പ്— ഊഞ്ഞാലുകളും ഇരിപ്പിടവും പൂര്‍ണ്ണമായും തുരുമ്പെടുത്ത്— നശിക്കുകയാണു.ഇന്റര്‍ലോക്ക്— ചെയ്തും പൂന്തോട്ടം വെച്ചുപിടിപ്പിച്ചും സൗന്ദര്യവല്‍ക്കരിച്ച നിലം പൊന്തക്കാടുകള്‍ വളര്‍ന്ന് മൂടിയ നിലയിലാണു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സാമൂഹ്യവിരുദ്ധരുടേയും മദ്യപാനികളുടേയും ബഹളവും അടിപിടിയും ഇവിടെ നിത്യസംഭവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.കെ പി ചന്ദ്രി പ്രസിഡന്റായിരുന്ന കാലത്താണു കുറ്റിയാടിയില്‍ കുട്ടികളുടെ പാര്‍ക്ക്— നിര്‍മ്മാണത്തിനു ആലോചന നടന്നത്. മഴക്കാലമാകുമ്പോള്‍ ഉപയോഗിക്കാന്‍ പറ്റാതെ അനാഥമായി കിടന്ന മിനിസ്റ്റേഡിയമാണു ഇതിനായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്— ഫണ്ട്— ഉപയോഗിച്ച്— പാര്‍ക്ക്— നിര്‍മ്മിക്കുകയും ഇന്റര്‍ലോക്ക്, പൂന്തോട്ട നിര്‍മ്മാണം ഒഴികെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് വന്ന കെ കെ നഫീസയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഭൂരിഭാഗം പ്രവര്‍ത്തിയും പൂര്‍ത്തിയാക്കിയെങ്കിലും ഉദ്ഘാടനം നടത്തിയില്ല. നിലവില്‍ പാര്‍ക്കിന്റെ ശോച്യാവസ്ഥ പരിഹരിച്ച്— ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത്— പ്രസിഡന്റ്— സി എന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss