|    Jan 18 Thu, 2018 9:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രണ്ടു ദുബയ് സര്‍വീസുകള്‍ റദ്ദാക്കി

Published : 4th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനതാവളത്തില്‍ നിന്നു ദുബയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തു.
ദുബയ് വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനം കത്തിനശിച്ചതിനെ തുടര്‍ന്ന് റണ്‍വേ അടച്ചതിനാലാണ് കൊച്ചിയില്‍ നിന്നുള്ള രണ്ട് ദുബയ് സര്‍വീസുകള്‍ റദ്ദാക്കിയത്. ഇന്നലെ വൈകീട്ട് 6.45ന് പുറപ്പെടേണ്ട ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനമാണ് ആദ്യം റദ്ദാക്കിയത്.
167 യാത്രികരാണ് ഈ വിമാനത്തില്‍ പോവാനുണ്ടായിരുന്നത്. വിമാനം റദ്ദാക്കിയതറിഞ്ഞ് യാത്രികര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. യാത്ര ടിക്കറ്റ് തിരിച്ചുനല്‍കാമെന്ന ധാരണയിലാണ് യാത്രികരുടെ പ്രതിഷേധം അവസാനിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ദുബയിലേക്കു പോവേണ്ട ഫ്‌ളൈ ദുബയ് വിമാനവും റദ്ദാക്കിയിട്ടുണ്ട്. സര്‍വീസ് റദ്ദാക്കിയ വിവരം യാത്രികരെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day