|    Jan 24 Tue, 2017 8:59 pm
FLASH NEWS

രണ്ടു ദിവസം ബാങ്ക് പണിമുടക്ക്

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിലും ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരിക്കുന്നതിലും പ്രതിഷേധിച്ച് പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നാളെയും മറ്റന്നാളും പണിമുടക്കും. 12ന് അഞ്ച് എസ്ബിഐ അസോഷ്യേറ്റഡ് ബാങ്കുകളിലും 13ന് മറ്റു പൊതുമേഖലാ ബാങ്കുകളിലുമാണ് പണിമുടക്ക്.
സമവായ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു പണിമുടക്ക് തീരുമാനിച്ചതെന്ന് അഖിലേന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം അറിയിച്ചു. ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍, സ്‌റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ എന്നീ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക