|    Jul 21 Fri, 2017 12:21 pm
FLASH NEWS

രണ്ടു ദിവസം നഗരത്തില്‍ റോഡുകളെല്ലാം കാലി

Published : 26th September 2016 | Posted By: SMR

കോഴിക്കോട്:   ഗതാഗതകുരുക്ക് നിത്യ കാഴ്ച്ചയായ കോഴിക്കോട് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രധാനപ്പെട്ട റോഡുകളെല്ലാം  വാഹനക്കുരുക്ക് അ നുഭവപ്പെട്ടില്ല. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം അനിയന്ത്രിതമായ ഗതാഗതകുരുക്ക് സൃഷ്ടിക്കുമെന്ന ചിന്തയിലാണ് ജനങ്ങള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ മടിച്ചത്. പല സ്വകാര്യ ബസ്സുകളും ഓട്ടം നിറുത്തിവച്ചിരുന്നു.
മെഡിക്കല്‍ കോളജ്- മാവൂര്‍ റോഡ്, മാനാഞ്ചിറ- കല്ലായ്, മീഞ്ചന്ത ബൈപാസ്, കണ്ണൂര്‍ റോഡ് തുടങ്ങിയ നഗരത്തിലെ പ്രധാന റോഡുകളിലെ ബസ്സുകള്‍ പലതും ഓട്ടം മുടക്കിയത് യാത്രക്കാരെ വലച്ചു. രണ്ട് ദിവസമായി  ഉച്ചയോടെയാണ് ബസ്സുകള്‍ നിരത്തിലറങ്ങാതെയായത്. മണിക്കൂറോളമാണ് പലരും പുതിയ സ്റ്റാന്റിലും, പാളയം സ്റ്റാന്റിലും മറ്റും ബസ്സുകള്‍ക്കായി കാത്ത് നിന്നത്.
ശനിയാഴ്ച്ച സുരക്ഷാ കാരണങ്ങളാല്‍ ബീച്ച്- ഭട്ട്‌റോഡ് ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപെട്ടിരുന്നു. ഈ കാരണത്താലാണ് കൂടുതല്‍ ബസുകളും ഓട്ടം മുടക്കിയത്. ഗതാഗതകുരുക്ക് ഉണ്ടാകുമെന്ന് ധരിച്ചാണ് ട്രിപ്പുകള്‍ ഒഴിവാക്കിയതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. എന്നാല്‍  കെ എസ് ആര്‍ ടി സി ബസുകളില്‍ നിന്നും ഇത്തരത്തിലൊരു മുടക്കമില്ലാതിരുന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
ജില്ലാ പോലിസ് ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലുകളും അനാവശ്യ ഗതാഗതകുരുക്കുകള്‍ ഒഴിവാക്കി.
നഗരത്തിന്റെ പ്രധാനപ്പെട്ട എല്ലാ ഭാഗവും വന്‍ പോലിസുകാരുടെ മേല്‍ നോട്ടത്തിലായിരുന്നത് കൊണ്ട് മറ്റു പ്രയാസങ്ങളും ഒഴിവാക്കാന്‍ സാധിച്ചു. ജില്ലാ പോലിസ് മേധാവിയുടെ ശക്തമായ ഇടപെടലാണ് റോഡുകളിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാന്‍ സാധിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.
എന്നാല്‍ നഗരത്തില്‍ വാഹനങ്ങളുടെ കുറവ് ഹര്‍ത്താല്‍ പ്രതീതി ഉണ്ടാക്കി.ജനം കുറവായിരുന്നു.ഒരു വിഭാഗം കച്ചവട സ്ഥാപനങ്ങളും തുറന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക