|    Jan 20 Fri, 2017 7:22 pm
FLASH NEWS

രണ്ടു കോസ്‌വേ പാലങ്ങളുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

Published : 20th October 2016 | Posted By: SMR

ഈരാറ്റുപേട്ട: പുത്തന്‍പള്ളിക്കു സമീപവും ആറാം മൈല്‍ കോളജ് കടവിലും സ്ഥമെടുപ്പിന്റെ പേരില്‍ മുടങ്ങിക്കിടക്കുന്ന പാലങ്ങളുടെ പണി പൂര്‍ത്തിയാക്കണെമെന്ന ആവശ്യം ശക്തമായി. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടതാണ് തടവനാല്‍-പുത്തന്‍പള്ളി കോസ്‌വേ. എന്നാല്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതു മൂലം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.പി സി ജോര്‍ജ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ച് പാലം പണി തുടങ്ങിയത്. തടവനാല്‍ ഭാഗത്തെ സ്ഥമെടുപ്പു പൂര്‍ത്തിയാക്കി അപ്രോച്ച് റോഡിന്റ പണിയും ഏതാണ്ട് പൂര്‍ത്തിയാകാറായി വന്നപ്പോഴാണ് പുത്തന്‍പള്ളി ഭാഗത്തെ തൂണിന്റെ പണിക്കു തടസ്സം നേരിട്ടത്. പുത്തന്‍പള്ളിയുടെ വക കെട്ടിട ഭാഗം പൊളിച്ചുനീക്കാന്‍ പള്ളിയുടെ അനുമതി ലഭിച്ചിട്ടില്ല. തുടര്‍ന്ന് തല്‍ക്കാലം പണി നിര്‍ത്തേണ്ടി വന്നു. ഇതുസംബന്ധിച്ച് പള്ളി കമ്മറ്റിയുടെ തീരുമാനത്തിനായി പല ചര്‍ച്ചകളും നടന്നെങ്കിലും ഇതുവരേയും തീരുമാനത്തിലെത്തിയിട്ടില്ല. ചര്‍ച്ച കലക്ടറുടെ മുന്നില്‍ വരെ എത്തിയിരുന്നു. തടവനാല്‍ ഭാഗത്തു നിന്ന് പൂത്തന്‍പള്ളിക്കു സമീപം പൂഞ്ഞാര്‍ റോഡിലേക്കാണു പാലം പണിയുന്നത്. ഈരാറ്റുപേട്ടയുടെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുന്നതും നഗരത്തിലെ ട്രാഫിക് കുരുക്കിന് പരിഹാരം ഉണ്ടാവുന്നതുമാണ്്്്്്. അതേസമയം പുത്തന്‍പള്ളിയുടെ സ്ഥലം വിട്ടു കൊടുക്കാന്‍ വഖഫിന്റെ അനുമതി ലഭിച്ചിട്ടില്ലന്ന് പുത്തന്‍പള്ളി മഹല്ല് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. കോളജ് കടവിലെ പാലം പണിക്കു വിഘാതമായി നില്‍ക്കുന്നത് ചില സ്വകാര്യ വ്യക്തികളാണ്. പാലാ റോഡില്‍ അപ്രോച്ച് ഭാഗത്തെ തൂണിന്റെ പണി നടക്കാത്തതാണു പണി മുടങ്ങാന്‍ കാരണം. രണ്ടു വര്‍ഷം മുമ്പാണ് ഇവിടെ പണി തുടങ്ങിയത്. അപ്രോച്ച് റോഡിനു വേണ്ടി വരുന്ന സ്ഥലത്ത് രണ്ടു വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാതെ പാലം പണി മുന്നോട്ടുപോവാന്‍ കഴിയില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക