|    Nov 13 Tue, 2018 7:55 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രണ്ടു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

Published : 28th August 2018 | Posted By: kasim kzm

തൃശൂര്‍: അന്താരാഷ്ട്ര വിപണിയില്‍ രണ്ടു കോടിരൂപയുടെ വിലമതിക്കുന്ന മയക്കുമരുന്ന് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. 800 ഗ്രാം ഹഷീഷ് ഓയിലും 240 ഗ്രാം ബ്രൗണ്‍ഷുഗറുമാണ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ ഗോപകുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നു ട്രെയിനിലാണ് മയക്കുമരുന്ന് തൃശൂരിലെത്തിച്ചത്. എക്‌സൈസ് സംഘത്തെ കണ്ടയുടന്‍ മയക്കുമരുന്ന് നിലത്തിട്ട് യുവാവ് ഓടിരക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ വേലായുധന്‍ കുന്നത്ത് പറഞ്ഞു. ബ്രൗണ്‍ ഷുഗറും ഹഷീഷ് ഓയിലും ഫെവികോള്‍ പശയുടെ ഒഴിഞ്ഞ 10 ലിറ്റര്‍ കൊള്ളുന്ന ജാറില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എസ് ഷാജി, അജയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ജിന്റോ ജോണ്‍, എ എസ് സതീഷ് മയക്കുമരുന്ന് പിടിച്ചെടുത്ത സംഘത്തിലുണ്ടായിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss