|    Sep 20 Wed, 2017 7:41 am
FLASH NEWS
Home   >  Todays Paper  >  page 9  >  

രണ്ടു കുട്ടികളെ വെടിവച്ച മാതാവിനെ പോലിസ് വെടിവച്ചു കൊന്നു

Published : 26th June 2016 | Posted By: SMR

gun death

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ടെക്‌സസിലെ ഹൂസ്റ്റണ്‍ മേഖലയില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു കൊന്നു. വെടിവയ്ക്കാനുണ്ടായ കാരണം അന്വേഷിച്ചുവരുകയാണെന്ന് ഫോര്‍ട്ട് ബെന്‍ഡ് കോണ്ടി പോലിസ് മേധാവി ട്രോയ് നെഹ്‌ലസ് അറിയിച്ചു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നു സൂചനയുണ്ട്. പോലിസ് സംഭവസ്ഥലത്തെത്തുന്നതിനു മുമ്പ് വെടിവയ്പ് നടന്നതായും മാതാവ് വീണ്ടും വെടിവയ്ക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നെന്നും പോലിസ് അറിയിച്ചു. ഇവരുടെ പേരുവിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക