|    Jan 18 Wed, 2017 5:46 pm
FLASH NEWS

രണ്ടു കുട്ടികളുമായി യുവതി പെരിയാറില്‍ ചാടി മരിച്ചു

Published : 16th February 2016 | Posted By: SMR

ആലുവ: രണ്ട് കുട്ടികളുമായി മാതാവ് പെരിയാറില്‍ ചാടി മരിച്ചു. കങ്ങരപ്പടിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന നാറാണത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ നീതു (26), മക്കളായ അനാമിക (5), അര്‍ജുന്‍കൃഷ്ണ (ഒന്നര) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെ ആലുവ മണപ്പുറം കുട്ടിവനത്തോട് ചേര്‍ന്നാണ് സംഭവം. അര്‍ജുന്‍ കൃഷ്ണയെ എടുത്തും അനാമികയെ നടത്തിയുമാണ് യുവതി പുഴ തീരത്തെത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും കൂട്ടിപ്പിടിച്ച് പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുഴയില്‍ മീന്‍പിടിച്ചിരുന്നവരും എതിര്‍വശം ഫഌറ്റില്‍ താമസിക്കുന്നവരും യുവതി കുട്ടികളുമായി പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നു. ഇവര്‍ അറിയിച്ചതനുസരിച്ച് ആലുവയില്‍നിന്നും ഫയര്‍ഫോഴ്‌സെത്തി നടത്തിയ തിരച്ചിലില്‍ അര മണിക്കൂറിനകം രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. വൈകുന്നേരം അഞ്ചരയോടെ നീതുവിന്റെ മൃതദേഹവും കണ്ടെത്തി.
ഗവ. എല്‍പിസ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയാണ് മരിച്ച നീതു. ഭര്‍ത്താവ് അഭിലാഷ് മൂന്നാറില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക