|    Oct 24 Wed, 2018 3:51 am
FLASH NEWS

രണ്ടു കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍

Published : 16th September 2017 | Posted By: fsq

 

കൊച്ചി: ചിലവന്നൂരില്‍ പൂട്ടിക്കിടന്ന ഷാലിഭദ്ര എന്ന വീട് കുത്തിത്തുറന്നു അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും ഒരു കിലോഗ്രാം വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ 55 ലക്ഷംരൂപ വിലവരുന്ന മുതലുകള്‍ മോഷ്ടിച്ച പ്രതികളെ എറണാകുളം ടൗണ്‍ സൗത്ത് പോലിസ് ഇന്‍സ്‌പെക്ടര്‍ സിബി ടോമും സംഘവും അറസ്്റ്റു ചെയ്തു. എളംകുളം ചിലവന്നൂര്‍ റോഡ് ആലുങ്കല്‍ വീട്ടില്‍ ജോയല്‍(38), കൂത്താട്ടുകുളം ഇടയാര്‍ കണ്ടംകുളങ്ങര വീട്ടില്‍ അനു(33), കൂത്താട്ടുകുളം ആരക്കുഴ ദേശത്ത് ഒടിപ്പറമ്പില്‍ വീട്ടില്‍ നിന്നും പണ്ടപ്പള്ളികര ഗവ.ആശുപത്രി ക്വാര്‍ട്ടേഴ്‌സില്‍ സജിമോന്‍(42), ആലപ്പുഴ ഭരണിക്കാവ് മഞ്ചാടിത്തറ ബിസ്മിന മന്‍സിലില്‍ ബുനാഷ് ഖാന്‍ എന്ന അച്ചു(24)എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 21 നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനില്‍ നിന്നും കൊച്ചിയിലെത്തി ബിസിനസ് നടത്തിവന്നിരുന്ന വിജയകുമാറിന്റെ കുടുംബവീടായ ചിലവന്നൂരിലുള്ള ഷാലി ഭദ്ര എന്ന വീട്ടില്‍ നിന്നാണ് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ മോഷ്ടിച്ചത്. വിജയകുമാറിന്റെ സഹോദരിയുടെ ചികില്‍സാ സൗകര്യാര്‍ത്ഥം കഴിഞ്ഞ മൂന്നുവര്‍ഷമായി ടിഡി റോഡിലുള്ള ഫഌറ്റിലാണ് വിജയകുമാറും കുടുംബവും താമസിച്ചിരുന്നത്. മോഷണം നടന്ന കുടുംബവീട് പൂട്ടിക്കിടക്കുകയായിരുന്നു. തിരികെ കുടുംബവീട്ടിലേക്ക് താമസം മാറുന്നതിന്റെ ഭാഗമായി പെയിന്റിങ് ജോലികള്‍ നടന്നുവരികയായിരുന്നു. വിജയകുമാറിന്റെ സഹോദരിയുടേയും അമ്മയുടേയും സ്വര്‍ണാഭരണങ്ങളും വെള്ളിയുടെ ആഭരണങ്ങളും നാണയങ്ങളും കരകൗശല വസ്തുക്കളുമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss