|    Nov 21 Wed, 2018 4:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രണ്ടു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Published : 5th November 2018 | Posted By: kasim kzm

നെടുങ്കണ്ടം: ഇടുക്കി കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ കണ്ടു കിലോഗ്രാം കഞ്ചാവുമായി സിഎ വിദ്യാര്‍ഥിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി ജീവനക്കാരനും പിടിയില്‍. കൊല്ലം ചവറ പുതുക്കാട് അമൃതാലയത്തില്‍ അനന്തു (21), കൊറ്റംകര ബീമാ മന്‍സിലില്‍ ബിന്‍ഷാദ് (23) എന്നിവരാണു പിടിയിലായത്.
അനന്തു എറണാകുളത്ത് സിഎ വിദ്യാര്‍ഥിയാണ്. ബിന്‍ഷാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനാണെന്നും എക്‌സൈസ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടിനു കമ്പത്ത് നിന്നു കഞ്ചാവുമായി കാറില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റായ കമ്പംമെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു പിടിയിലായത്. കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണു കഞ്ചാവ് കണ്ടെത്തിയത്.
ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം ജെ ജോസഫിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ കമ്പംമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എം കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ പി ഡി സേവ്യര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശശികുമാര്‍, പ്രിന്‍സ് എബ്രാഹം, രഞ്ജിത്ത്, അനുരാജ്, ബിജു ജേക്കബ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു പ്രതികള്‍ പിടിയിലായത്.
എറണാകുളം കേന്ദ്രീകരിച്ച് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് പൊതികളാക്കിയാണ് ഇരുവരും വില്‍പന നടത്തിയിരുന്നതെന്നും എക്‌സൈസ് പറഞ്ഞു. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss