|    Feb 21 Wed, 2018 3:08 pm
FLASH NEWS

രണ്ടു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Published : 11th February 2018 | Posted By: kasim kzm

കൊല്ലങ്കോട്: പോലിസ് വാഹന പരിശോധനയ്ക്കിടെ രണ്ടുകിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ നടത്തറ കുട്ടനെല്ലൂര്‍ പൊന്നമ്പലത്ത് അമല്‍ (19) ഒല്ലൂര്‍ പടവരാട് ശ്യാം രാജ് (19) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് വ്യാപകമായ പിടിച്ചുപറി വര്‍ധിച്ചിച്ച പശ്ചാത്തലത്തില്‍ ജില്ലാ പോലിസ് വാഹന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കൊല്ലങ്കോട് പോലിസ് നെണ്ടന്‍ കിഴായയില്‍ വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെ നിര്‍ത്താതെ പോയ ബൈക്കിനെ കരിങ്കുളത്ത് വെച്ച് പിടികൂടി പരിശോധിച്ചപ്പോഴാണ് ഇവരില്‍ നിന്നും 2.170 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബൈക്കും കസ്റ്റടിയിലെടുത്തു. യുവാക്കള്‍ നാട്ടുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ ഓട്ടോ െ്രെഡവര്‍മാരും ചേര്‍ന്ന് പിടികൂടിയാണ് പോലിസില്‍ ഏല്‍പ്പിച്ചത്. കൊല്ലങ്കോട് എസ്‌ഐ പിബി അനീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്.  തമിഴ്‌നാട് പഴനി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ്  വാങ്ങിയതാണെന്ന് പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്. അമലിനെതിരെ വടക്കാഞ്ചേരി, തൃശ്ശൂര്‍ ഈസ്റ്റ്, വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ കേസുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരുമെന്നും പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss