|    Dec 16 Sat, 2017 2:50 pm
FLASH NEWS

രണ്ടു കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍

Published : 6th December 2017 | Posted By: kasim kzm

പാലക്കാട്: രണ്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും പോലിസ് പിടിയിലായി. റണാംകുളം വൈപ്പിന്‍ മുളവുകാട് പൊന്നരിമംഗലം മുത്തലാട്ടുശ്ശേരി വിപിന്‍ (32), കൊല്ലം തട്ടാറുകോണം, മുള്ളം കോട്ടുവിള സുജിമോള്‍ (24) എന്നിവരെയാണ് സൗത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കയ്യില്‍ രണ്ട് കവറുകളിലായി സൂക്ഷിച്ചിരുന്ന രണ്ടുകിലോ  കഞ്ചാവ് പിടിച്ചെടുത്തു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകീട്ട് നാലോടെ ഇരുവരെയും പോലിസ് പിടികൂടിയത്. യുവതികളെ വശത്താക്കി കഞ്ചാവ് കച്ചവടം സുഗമമായി നടത്തുന്നത് തടയാന്‍ വേണ്ട നടപടികള്‍ എടുക്കുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
ടൗണ്‍ സൗത്ത് സിഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍, സൗത്ത് എസ്‌ഐ, മുരളീധരന്‍,  െ്രെകം സ്‌ക്വാഡ് അംഗം സാജിദ് സി എസ്, സജീഷ്, ജംബു, സുരേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക