|    Dec 16 Sat, 2017 10:21 pm
FLASH NEWS

രണ്ടു കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Published : 12th November 2016 | Posted By: SMR

കുമളി: രണ്ട് കിലോ കഞ്ചാവുമായി മലയാളി യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളം സെന്റ് സേവിയാസ് കോളജിന് സമീപത്ത് താമസക്കാരനായ പുഷ്പവിലാസം റിട്രിക്ക് റിച്ചാര്‍ഡ് (21) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് നാലോടെ കുമളി അതിര്‍ത്തി ചെക്‌പോസ്റ്റിലെ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തി ബസ് സ്റ്റാന്‍ഡില്‍ നിന്നു കുമളിയിലേക്ക് നടന്നു വരുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പ് ബാഗില്‍ നിന്നു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്. കൂടാതെ വിവിധ അളവുകളില്‍ ചെറിയ പ്ലാസ്റ്റിക് കവറുകളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും കണ്ടെടുത്തു. പതിനാറായിരം രൂപയ്ക്ക് കമ്പം സ്വദേശി പ്രഭുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും കഴക്കൂട്ടത്തെ വിദ്യാര്‍ഥികള്‍ക്ക്‌വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നും ഇയാള്‍ മൊഴി നല്‍കി. എക്‌സൈസ് ഇന്‍സ്‌പെക്ട്ടര്‍ ഇ പി സിബി, പ്രിവന്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ഷനേജ്, ജയന്‍ പി ജോണ്‍, ബിജുമോന്‍ ഡി, സൈനുദ്ദീന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss